Wednesday, April 25, 2007

ആമുഖം

പണമില്ലാത്തവനാണോ, പണമുള്ളവനാണോ പണത്തിന്റെ വില കൂടുതല്‍ അറിയാവുന്നത്‌ ?(കണ്ണില്ല്ലാത്തപ്പോഴറിയാം.....ന്റെ വില അല്ലേ?).എന്താണേലും ജീവിക്കാന്‍ കുറച്ചെങ്കിലും പണം വേണം. എത്രെ കുറച്ചാണേലും അതുണ്ടാക്കാന്‍ ഇത്തിരി പാടുപെടുകയും വേണം.

കേവലധനസമ്പാദനത്തിനും അല്ലാതെയും(വലിയ പരോപകാരന്‍ ഒന്നും ആയിട്ടല്ല..എന്നാലും എന്നാല്‍ കഴിയുന്ന ചെറിയ സഹായം..അത്ര തന്നെ.!) നിരവധി ജോലികള്‍(അതേ...ഒരു ഷട്ടില്‍ കോര്‍ട്ടിനായി പെരുന്നാളിനു ചായക്കട നടത്തിയതുള്‍പ്പെടെ ....) ചെയ്തിട്ടുണ്ടെങ്കിലും, ജീവിതായോധനത്തിനു ഒരു ജോലി കൂടിയേ തീരു എന്ന അവസ്ഥയില്‍ വളരെയേറെ കഷ്ടപ്പെട്ടതും, ഏറ്റവും മന:പ്രയാസമനുഭവിച്ചതും, ഒരു ജോലി തെണ്ടി ബാഗ്ലൂരില്‍ എത്തിയ കാലത്താണു.

വെറുമൊരു ഓട്ടക്കാലണ(സ്ഫടികം ഈ അടുത്ത കാലത്ത്‌ കണ്ടതിന്റെ ഇഫക്ടാ..)യായിരുന്ന ഞാന്‍ കണ്ടതും, അറിഞ്ഞതും,അനുഭവിച്ചതും, ആഘോഷിച്ചതുമായ ജീവിതത്തിന്റെ വിവിധ വശങ്ങള്‍..
ഈ ഒാര്‍മ്മകള്‍(മധുരിക്കുന്നതും, കയ്ക്കുന്നതും) മാറ്റി നിര്‍ത്തിയാല്‍ പിന്നെ എനിക്ക്‌ സ്വന്തമായി എന്തുണ്ട്‌..?

ആ (മനോഹര)കാലത്തെക്കുറിച്ച്‌......